ക​ടു​വ കൊ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ന്നി​യു​ടെ ജ​ഡം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

കേരള എസ്റ്റേറ്റിൽ പന്നിയുടെ ജഡം

കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ കാട്ടുപന്നിയുടെ ജഡാവശിഷ്ടം. വെള്ളിയാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളികളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുത കർമസേനയും എസ്റ്റേറ്റിലെത്തി. കരുവാരക്കുണ്ട് വെറ്ററിനറി സർജൻ ഡോ. ശ്യാം ജഡം പരിശോധിച്ചു. കഴുത്തിലും ശരീരത്തിലും നഖപ്പാടുകൾ കണ്ടെങ്കിലും കടിച്ചതിന്റെ മുറിവുകൾ കാണാനായില്ല. കടുവയോ പുലിയോ ആവാം പന്നിയെ വേട്ടയാടിയതെന്നാണ് നിഗമനം. ഇവിടെ കാമറ സ്ഥാപിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പും ഈ ഭാഗത്ത് കടുവയെ കണ്ടിരുന്നു. ടാപ്പിങ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയാണ് അന്ന് കടുവയെ കണ്ടത്. എന്നാൽ ഉദ്യോഗസ്ഥരും നാട്ടുകാരും എസ്റ്റേറ്റ് അരിച്ചു പെറുക്കിയെങ്കിലും കടുവയെ കണ്ടിരുന്നില്ല. അന്ന് കാമറകൾ സ്ഥാപിച്ചെങ്കിലും അവയിലൊന്നും കടുവയുടെ ചിത്രം കുടുങ്ങിയില്ല. നാലുനാൾ മുമ്പ് പാന്ത്ര മദാരി എസ്റ്റേറ്റിലും കടുവയെ കണ്ടതായി തൊഴിലാളി പറഞ്ഞിരുന്നു.

വ​ന്യ​മൃ​ഗ ഭീ​തി​യൊ​ഴി​യാ​തെ മ​ല​യോ​രം

ക​രു​വാ​ര​കു​ണ്ട്: ഒ​രു മാ​സം മു​മ്പാ​ണ് കേ​ര​ള എ​സ്റ്റേ​റ്റ് സി ​വ​ൺ ഡി​വി​ഷ​നി​ൽ തൊ​ഴി​ലാ​ളി ക​ടു​വ​യെ ക​ണ്ട​ത്. 10 ദി​വ​സം മു​മ്പ് അ​രി​മ​ണ​ൽ വ​ഴി നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​കൊ​മ്പ​ൻ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ ഒ​രു രാ​വും പ​ക​ലും പൂ​ർ​ണ​മാ​യി വി​റ​പ്പി​ച്ചി​രു​ന്നു. നാ​ലു നാ​ൾ മു​മ്പ് പാ​ന്ത്ര മ​ദാ​രി എ​സ്റ്റേ​റ്റി​ന് സ​മീ​പം വീ​ണ്ടും ക​ടു​വ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​തി​വ് പ​രി​പാ​ടി​യെ​ന്ന നി​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങും. എ​ന്നാ​ൽ, മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും കു​ടും​ബ​ങ്ങ​ളും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത്. ക​ടു​വ സാ​ന്നി​ധ്യം ഇ​പ്പോ​ഴു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് പു​ലി​യും ക​ടു​വ​യും കെ​ണി​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - കേരള എസ്റ്റേറ്റിൽ പന്നിയുടെ ജഡം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.