ഭാര്യയു​െട സ്വത്ത്: അൻവറി​െനതിരായ പരാതി തെരഞ്ഞെടുപ്പ്​ കമീഷന്​ കൈമാറി

തിരുവനന്തപുരം: സത്യവാങ്​മൂലത്തിൽ ഭാര്യയുടെ പേരിലുള്ള സ്വത്ത്​ മറച്ചു​െവച്ച സംഭവത്തിൽ​ നിലമ്പൂര്‍ എം.എൽ.എ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്​ കൈമാറി. ചീഫ് സെക്രട്ടറിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്​ പാരാതി കൈമാറിയത്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹം തെരഞ്ഞെടുപ്പ്​ കമീഷന്​ കൈമാറുകയുമായിരുന്നു. സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവെച്ച്​ തെരഞ്ഞെടുപ്പ് കമീഷന്​ സത്യവാങ്​മൂലം നൽകി​െയന്നാണ്​​ പരാതിയില്‍ പറയുന്നത്​.

വഞ്ചനാ കുറ്റത്തിന് അൻവർ എം.എൽ.എക്കെതിരെ ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശി നടുത്തൊടി സലീമിന്‍റെ പരാതിയിലാണ് മഞ്ചേരി കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. വ്യവസായ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് സലീമിന്‍റെ പരാതി. എന്നാൽ, പരാതിക്കാരനെ അറിയില്ലെന്ന നിലപാടാണ് അൻവർ കോടതിയിൽ സ്വീകരിച്ചത്.

നിലമ്പൂർ എം.എൽ.എയായ ശേഷം അൻവറിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസായിരുന്ന ഇത്. പൂക്കോട്ടുപ്പാടത്തെ എസ്റ്റേറ്റ് കൈയേറിയ കേസിൽ അൻവറിനെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Tags:    
News Summary - Property of Wife: Complaint against PV Anvar MLA Forward To Election Commission - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.