സ്വത്ത് തർക്കം; വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കൊലപാതകം. 40 ​ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഓർഡർ നൽകിയിരുന്നു. ഈ വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.