കൊച്ചി: 50 വയസ് പൂർത്തിയായ സർക്കാർ ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷന് വകുപ്പുതല ടെസ്റ്റിൽ നൽകിയ ഇളവ് സമാന തസ്തികയിലുള്ള എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകർക്ക് നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി.
രണ്ട് വിഭാഗത്തിലും നിയമിക്കപ്പെടുന്ന അധ്യാപകരുടെ യോഗ്യതയും അവർ വഹിക്കുന്ന ചുമതലകളും ഒന്നു തന്നെയാണെന്നിരിക്കെ നിയമന രീതിയിലെ വ്യത്യാസം പരിഗണിച്ച് ഇത്തരമൊരു വിവേചനം നിലനിൽക്കുന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പി.എം. മനോജ് വ്യക്തമാക്കി.
ഇടുക്കി മേലുകാവ് സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന അന്നമ്മ ജേക്കബ് അടക്കം ഒരു കൂട്ടം അധ്യാപകർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ടെസ്റ്റുമായി ബന്ധപ്പെട്ട സർക്കാർ സ്കൂൾ അധ്യാപകരുടെ ഇളവിന് എയ്ഡഡുകാർക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി 2017 മുതൽ ഇൻക്രിമെന്റും മറ്റ് അനുകൂല്യങ്ങളും നിഷേധിച്ചതായി ഹരജിയിൽ പറയുന്നു. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.