Posted On
date_range Updated On
date_range ‘മാധ്യമം’ ഫോേട്ടാഗ്രാഫെറ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്തു
തൃശൂർ: ‘മാധ്യമം’ തൃശൂർ ബ്യൂറോയിലെ ഫോേട്ടാഗ്രാഫർ ജോൺസൺ ചിറയത്തിനു നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം. തൃശ ൂർ നടുവിലാലിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഹർത്താൽ അനുകൂലികൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയും കാമറ പിടിച്ചെടു ത്ത് നിലത്തടിച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
നടുവിലാലിൽ ട്രാഫിക് മീഡിയനുകളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളും നശിപ്പിക്കുന്നതിെൻറ ചിത്രമെടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ആക്രമത്തിൽ ജോൺസെൻറ ഫോൺ തകർന്നു. ട്രാഫിക് മീഡിയനുകൾ തകർത്ത പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി.
ഹർത്താലിെൻറ മറവിൽ സംഘ്പരിവാർ പ്രവർത്തകർ വ്യാപകമായി അക്രമമഴിച്ചു വിട്ടിരിക്കുകയാണ്. കടകൾക്കു നേരെയും വാഹനങ്ങൾക്കു നേരെയും പലയിടങ്ങളിലും അക്രമമുണ്ടാകുന്നുണ്ട്. പല സ്ഥലങ്ങളിലും പൊലീസ് നിഷ്ക്രിയരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.