താമരശ്ശേരി (കോഴിക്കോട്): പ്രിയങ്ക ഗാന്ധി കൈതപ്പൊയിൽ മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ-ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായും നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ. അസ്ഹരി പറഞ്ഞു.
ടി. സിദ്ദിഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. യു.കെ. മുഹമ്മദ് ശരീഫ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. സാറ എന്നിവർ സംബന്ധിച്ചു.
മുക്കം (താമരശ്ശേരി): മണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി എം.പി ഡോ. എം.എൻ. കാരശ്ശേരിയെ സന്ദർശിച്ചു. ഞായറാഴ്ച രാവിലെ 11.55ഓടെ കാരശ്ശേരിയിലെ അമ്പാടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ എം.എൻ. കാരശ്ശേരിയും ഭാര്യയും ചേർന്നു ഷാളണിയിച്ചാണ് സ്വീകരിച്ചത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറും കൂടെയുണ്ടായിരുന്നു.
പ്രിയങ്ക ഗാന്ധി വീട്ടിൽ വന്നതിൽ സന്തോഷമുണ്ടെന്നും താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചോദിച്ചെന്നും കാരശ്ശേരി പറഞ്ഞു. കോൺഗ്രസിന്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്നും എം.എൻ പ്രിയങ്കയെ ബോധ്യപ്പെടുത്തി. തന്റെ സംസാരം ശ്രദ്ധാപൂർവം കേട്ട പ്രിയങ്ക ഗാന്ധി അഭിപ്രായങ്ങൾ കുറിച്ചിട്ടുണ്ടെന്നും പ്രിയങ്കയിൽ പ്രതീക്ഷയുണ്ടെന്നും കാരശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.