പിടിയിലായ വിപിൻ

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ -VIDEO

തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ മുത്തൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ എം.സി റോഡിൽ രാമൻചിറയിലെ പെട്രോൾ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു ബസ്. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിലേക്ക് കൊണ്ടുപോയി. ഡ്രൈവറെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    
News Summary - Private school bus driver arrested for drunk driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.