ജിഷ വധക്കേസിൽ രഹസ്യ വിചാരണ

കൊച്ചി: ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക്​ ഉത്തരവ്​. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​കോടതിയുടെതാണ്​ ഉത്തരവ്​. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ്​ പരിഗണിച്ചപ്പോഴാണ്​ രഹസ്യ വിചാരണക്ക്​ തുരുമാനിച്ചത്​. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിർപ്പ്​ കോടതി അനുവദിച്ചില്ല.

ഏപ്രിൽ അഞ്ചുവരെയാണ്​ ഒന്നാംഘട്ട വിചാരണ. ഒന്നാം ഘട്ടത്തിൽ 21 സാക്ഷികളെയാണ്​ വിസ്​തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന്​ വിസ്​തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്​താരം നാളെയാണ്​.

നിയമ വിദ്യാർഥിനിയായ ജിഷ 2016 ഏപ്രിൽ 28നാണ്​ പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ല​െപ്പട്ട നിലയിൽ കാണപ്പെടുന്നത്​. കേസിൽ അന്യസംസ്​ഥാനക്കാരനായ അമീറുൽ ഇസ്​ലാമാണ്​ അറസ്​റ്റിലായത്​.

സംഭവദിവസം കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. ദീർഘനാളത്തെ അന്വേഷണത്തിന്​ ഒടുവിലാണ്​ കൊലപാതകിയെ പൊലീസ്​ പിടികൂടുന്നത്​.

വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസി​​െൻറ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

Tags:    
News Summary - private hearing in jisha murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT