സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബിൽ: കര​ടിന്​ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​വ​നം നി​ക്ഷി​പ്ത​മാ​ക്ക​ൽ ബി​ല്ലി​ന്‍റെ ക​ര​ടി​ന്​​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. 1971ലെ ​കേ​ര​ള സ്വ​കാ​ര്യ​വ​ന​ങ്ങ​ള്‍ (നി​ക്ഷി​പ്ത​മാ​ക്ക​ലും പ​തി​ച്ചു​കൊ​ടു​ക്ക​ലും) നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ത​യാ​റാ​ക്കി​യ 2023ലെ ​കേ​ര​ള സ്വ​കാ​ര്യ​വ​ന​ങ്ങ​ള്‍ (നി​ക്ഷി​പ്ത​മാ​ക്ക​ലും പ​തി​ച്ചു​കൊ​ടു​ക്ക​ലും) ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ക​ര​ടാ​ണ്​ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം അം​ഗീ​ക​രി​ച്ച​ത്. ഈ ​നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ൽ അ​വ​ത​രി​പ്പി​ക്കും.

സ്വ​കാ​ര്യ വ​ന​ഭൂ​മി​യി​ല്‍ 50 സെ​ന്റ്​ വ​രെ കൈ​വ​ശം​വെ​ച്ച​വ​ര്‍ക്ക് കൈ​വ​ശ​രേ​ഖ ന​ൽ​കു​ന്ന​താ​ണ്​ ബി​ൽ. നി​ര​വ​ധി ചെ​റു​കി​ട ക​ര്‍ഷ​ക​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മാ​യ​തി​നാ​ല്‍ ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​ന്റെ അ​ന്തഃ​സ​ത്ത പാ​ലി​ക്കും വി​ധം 50 സെ​ന്റി​ന്​ വ​രെ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പി​ന്റെ നി​ര​ന്ത​ര ആ​വ​ശ്യം. ഇ​തും ഒ​ടു​വി​ല്‍ വ​നം, നി​യ​മ വ​കു​പ്പു​ക​ള്‍ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലേ​ക്ക് സ​ര്‍ക്കാ​ര്‍ ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ്വ​കാ​ര്യ​വ​നം പ​തി​ച്ചു​ന​ല്‍കാ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ വ​നം, റ​വ​ന്യൂ, നി​യ​മ മ​ന്ത്രി​മാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Private Forest Bill: Draft approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.