ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. തൃശൂർ-വര ന്തരപ്പിള്ളി റൂട്ടിൽ കോടാലിക്ക് സർവിസ് നടത്തുന്ന കുയിൽലെൻസ് ബസ് ഡ്രൈവർ വേലൂപാടം സ്വദേശി ജയദേവൻ കൃഷ്ണനെതിരെയാണ് ജില്ല മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.
ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പിറ്റേന്ന് രാവിലെയും ഇതേ ബസ് ടോൾപ്ലാസയിൽ വരി തെറ്റിച്ചു കയറാനും ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഷാജി മാധവനാണ് കേസെടുക്കാൻ നിർദേശം നൽകിയത്.
തുടർന്ന് സ്‌ക്വാഡ് എം.വി.ഐമാരായ എം.എം. ശ്രീനിവാസ് ചിദംബരം, എം.പി. ഇന്ദുധരൻ എന്നിവർ ടോൾ പ്ലാസയിലെ വീഡിയോ പരിശോധിച്ചു. ആംബുലൻസിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ട വാഹനങ്ങൾക്ക് മാർഗതടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പുതിയ നിയമപ്രകാരം 10,000 രൂപയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.