കോടതിയിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെ എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടി

കൊച്ചി: കോടതിയിൽ ഹാജരാക്കാൻ  കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെ എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിക്കേസിൽ പിടിയിലായ പശ്ചിമബംഗാൾ സ്വദേശി മണ്ഡി ബിശ്വാസാണ് ജയിൽ ചാടിയത്.

ശനിയാഴ്ച ഉച്ചക്ക് 2.45 നാണ് സംഭവം. ജനൽ വഴിയാണ് ചാടിപ്പോയതെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് കഞ്ചാവുമായി മണ്ഡി ബിശ്വാസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടുന്നത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടുന്നത്.

Tags:    
News Summary - Prisoner escapes from Ernakulam sub-jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.