കണ്ണൂര്‍: ഉന്നത ഉദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച പൊലീസ ുകാരെൻറ പരാതി പിൻവലിക്കാൻ സമ്മർദം. എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറും കണ്ണ വം പെരുവ സ്വദേശിയുമായ കെ. രതീഷാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിെര പരാതി നല്‍കിയത്. സംഭവം വിവാദമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ രതീഷിെൻറ വീട് സന്ദർശിച്ചു. ഇത് പരാതി പിൻവലിക്കാനുള്ള സമ്മർദത്തിെൻറ ഭാഗമാണെന്നാണ് കരുതുന്നത്.
ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷനൽ എസ്.പി വി.ഡി. വിജയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമയം, താൻ സ്ഥലത്തില്ലെന്നും അതിനാൽ പരാതി കണ്ടിട്ടില്ലെന്നും അഡീഷനൽ എസ്.പി വി.ഡി. വിജയൻ പറഞ്ഞു.
അടിമയെ പോലെയാണ് ജോലി ചെയ്യിക്കുന്നതെന്നാണ് രതീഷിെൻറ ആരോപണം. ഡ്യൂട്ടി നല്കാന് ചുമതലപ്പെട്ട എസ്.ഐക്കും മൂന്നു പൊലീസുകാർക്കെതിരെയുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.