ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും മുഖ്യമന്ത്രി വിഡി സതീശിനും. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
ഓണാഘോഷം അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഓണ സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്നവർക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഓണക്കാലം വന്നെത്തിയിരിക്കുകയാണ്. നമ്മുടെ ഐതിഹ്യം അനുസരിച്ച് മാവേലി മന്നൻ തന്റെ പ്രജകളെ കാണാൻ കേരളത്തിലേക്ക് എത്തുകയാണ്. പ്രകൃതിവരെ ഹരിതാഭമായി മാറിയിരിക്കുകയാണ്. നമ്മളെ അതിജീവനത്തിനായി പ്രേരിപ്പിക്കുന്നതും ആത്മവിശ്വാസം നൽകുന്നതുമാണ് ഈ ഓണാഘോഷം. ഒന്നാണ് നമ്മൾ ഒറ്റക്കല്ല എന്ന തിരിച്ചറിവ് നമ്മുടെ മനസ്സിൽ ഉണ്ടാക്കും.
കേരളത്തിൽ എല്ലാവരും ഒരുമിച്ച് ആഘോഷിക്കണം. സർക്കാർ അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. അധികം വിലക്കയറ്റമില്ലാതെ, എല്ലാവരും സൗഹാർദത്തോടെ ഓണം ആഘോഷിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. പ്രകൃതി ദുരന്തം ഉണ്ടായ പ്രയാസത്തിലാണ് നമ്മൾ നിൽക്കുന്നത്, ആ പ്രയാസം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഈ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. കേരളത്തിൽ മാത്രമല്ല, കേരളത്തിനു പുറത്ത് ലോകമെങ്ങുമുള്ള മലയാളികൾ ഈ ഓണം ആഘോഷിക്കുകയാണ്. അവർക്ക് എല്ലാവർക്കും ഊഷ്മളമായ ഓണാശംസകൾ നേരുകയാണ്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.