രജനി
ആമ്പല്ലൂര്‍ (തൃശൂർ): വരന്തരപ്പിള്ളിയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടില്‍ രജനിയാണ് അറസ്റ്റിലായത്.
ഇവരുടെ മകന് ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് നവംബർ 26ന് പൊള്ളലേറ്റു മരിച്ചത്.അര്‍ച്ചനയുടെ അച്ഛന് മനക്കലക്കടവ് വെളിയത്ത് പറമ്പില്‍ ഹരിദാസന്റെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെ വീടിനോടു ചേര്‍ന്ന കനാലിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടത്.
സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ഷാരോണ്‍ ഇപ്പോള്‍ റിമാൻഡിലാണ്. ചാലക്കുടി ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ രജനിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.