കോളജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യബസ്​ ജീവനക്കാർക്കും വാക്​സിന്​ മുൻഗണന

തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികളെയും അന്തർസംസ്ഥാന തൊഴിലാളികളെയും കോവിഡ്​ വാക്​സിൻ മുൻഗണന വിഭാഗത്തിൽ ഉൾ​െപ്പടുത്തി. 18-23 പ്രായപരിധിയിലെ കോളജ്​ വിദ്യാർഥികൾക്കാണ്​ മുൻഗണന ലഭിക്കുകയെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ മുന്‍ഗണന ലഭിക്കും.

കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവർ, സെക്ര​േട്ടറിയറ്റ്​ ജീവനക്കാർ, നിയമസഭ സെക്ര​േട്ടറിയറ്റ്​ ജീവനക്കാർ, സ്വകാര്യ ബസ്​ ജീവനക്കാർ എന്നിവർക്കും മുൻഗണന പരിഗണന നൽകും. നേരത്തേ 56 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. 

Tags:    
News Summary - Preference for vaccine for college students and private bus staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.