അവസരങ്ങൾ നൽകിയത് കോൺഗ്രസ്; മറ്റൊരു ചിന്തയില്ല -പ്രയാർ

തിരുവനന്തപുരം: പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയെന്നും പ്രയാർ വ്യക്തമാക്കി.

എനിക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള അവസരങ്ങൾ നൽകിയത് കോൺഗ്രസാണ്. അതുകൊണ്ട് പാർട്ടി മാറുന്ന വിഷയം ഉദിക്കുന്നില്ല. കോൺഗ്രസ് നൽകിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ കോൺഗ്രസിനെതിരായി ചിന്തിക്കില്ലെന്നും പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചുള്ള കുറിപ്പ് പ്രയാർ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു.
ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല...
എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....
അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല..
എന്‍റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവർക്ക് നല്ല നമസ്കാരം....

Tags:    
News Summary - Prayar Gopalakrishnan Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT