Posted On
date_range Updated On
date_range തോമസ് ചാണ്ടി: തീരുമാനം ഉടനെന്ന് പ്രഫുൽ പേട്ടൽ
കൊച്ചി: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഉടൻ ഉചിതമായ തീരുമാനമെടുക്കുമെന്ന് കേരളത്തിെൻറ ചുമതലയുള്ള എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടൽ. തോമസ് ചാണ്ടി ഉൾപ്പെട്ട കായൽ കൈയേറ്റ വിഷയത്തിൽ ഹൈകോടതിയുടെ പരാമർശങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വിശദമായി പഠിച്ചശേഷം ദിവസങ്ങൾക്കകം തീരുമാനമെടുക്കും.
പൊതുജീവിതത്തിൽ സംശുദ്ധത നിലനിർത്തണമെന്ന നിലപാടിൽനിന്ന് പാർട്ടി പിന്നോട്ട് പോകില്ല. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി യോഗവും മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് നേതൃത്വവുമായുമുള്ള കൂടിക്കാഴ്ചകളും വരും ദിവസങ്ങളിൽ നടക്കുമെന്നും പ്രഫുൽ പേട്ടൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.