പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ വൈദ്യുതി മുടങ്ങിയത് അന്വേഷിക്കും -കെ. കൃഷ്ണൻകുട്ടി

പാലക്കാട്: പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ തിരുവനന്തപുരം വെള്ളയമ്പലം ഭാഗത്ത് വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വിഷയം തന്‍റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ലഹരിക്കെതിരെ ശക്തമായ പ്രചാരണം നടത്തണമെന്നും സർക്കാറിന്‍റെ ഭാഗത്തുനിന്ന് പ്രചാരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Power outage during Prime Minister's visit will be investigated - K. Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.