ഒട്ടകം രാജേഷിനെ തെളിവെടുപ്പിന് എത്തിക്കുന്നു
Posted On
date_range Updated On
date_range പോത്തൻകോട് കൊലപാതകം: ഒട്ടകം രാജേഷുമായി തെളിവെടുപ്പ്, വെട്ടുകത്തി കണ്ടെടുത്തു
പോത്തൻകോട്: പോത്തൻകോട് കൊലപാതക കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെ ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിനുശേഷം കാൽവെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽനിന്നും കൊലയ്ക്കുപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.
പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് എത്തിയിരുന്നു. പോത്തൻകോട് സി.ഐ ശ്യാമിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകത്തിൽ പങ്കെടുത്ത 11 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി സംഭവം നടന്ന സ്ഥലത്തും ഗൂഢാലോചന നടന്ന സ്ഥലത്തും ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.