വ​ൻ ച​തി... എസ്‌.സി-എസ്‌.ടി വിഹിതവും കിഫ്​ബി അട്ടിമറിച്ചു

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വ​ഴി വാ​രി​ക്കോ​രി പ​ണം ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യും ല​ഭ്യ​മാ​ക്കേ​ണ്ട എ​സ്.​സി-​എ​സ്.​ടി വി​ഹി​ത​വും അ​ട്ടി​മ​റി​ച്ചെ​ന്ന് സു​ധാ​പി​ള്ള ക​മ്മി​റ്റി ക​ണ്ടെ​ത്ത​ൽ. സം​സ്ഥാ​ന പ്ലാ​ൻ അ​ട​ങ്ക​ലി​ന്റെ കു​റ​ഞ്ഞ​ത് 12.64 ശ​ത​മാ​നം തു​ക ഈ ​ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ർ​ബ​ന്ധ​മാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ട​ണം. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 9.81 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 2.83 ശ​ത​മാ​ന​വും എ​ന്ന ക​ണ​ക്കി​ലാ​ണി​ത്. എ​ന്നാ​ൽ, കി​ഫ്ബി പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ടെ​ന്നും ല​ഭി​ച്ച​ത് പേ​രി​ന് മാ​ത്ര​മു​ള്ള പ​ദ്ധ​തി​ക​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്നു.

കി​ഫ്ബി ആ​കെ അം​ഗീ​ക​രി​ച്ച 1,240 പ​ദ്ധ​തി​ക​ളി​ൽ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു​ള്ള​ത് വെ​റും 10 പ​ദ്ധ​തി​ക​ൾ മാ​ത്രം. ആ​കെ അ​ട​ങ്ക​ൽ തു​ക​യാ​യി അ​നു​വ​ദി​ച്ച 1,00,341 കോ​ടി​യി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന​ത്തി​ന് നീ​ക്കി​വെ​ച്ച​ത്​ വെ​റും 182 കോ​ടി. അ​താ​യ​ത്, ആ​കെ പ​ദ്ധ​തി​ത്തു​ക​യു​ടെ 0.18 ശ​ത​മാ​നം മാ​ത്രം. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ആ​കെ വി​ത​ര​ണം ചെ​യ്ത 42,327 കോ​ടി​യി​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നീ​ക്കി​വെ​ച്ച​താ​ക​ട്ടെ 87 കോ​ടി​യും (ആ​കെ വി​ത​ര​ണ​ത്തി​ന്റെ 0.21 ശ​ത​മാ​നം).

കി​ഫ്ബി നി​യ​മ​ത്തി​ലോ 2016, 2018 വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ മാ​ർ​ഗ​രേ​ഖ​ക​ളി​ലോ നി​ശ്ചി​ത ശ​ത​മാ​നം ഫ​ണ്ട് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ​ദ്ധ​തി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്ന നി​യ​മ​പ​ര​മോ ന​യ​പ​ര​മോ ആ​യ വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. കി​ഫ്ബി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ഫ​ണ്ടി​ങ് വ​ൻ​തോ​തി​ൽ വി​പു​ലീ​ക​രി​ച്ച​പ്പോ​ഴും എ​സ്.​സി-​എ​സ്.​ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് ധ​ന​വ​കു​പ്പി​ന്റെ​യും സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്റെ​യും ഭാ​ഗ​ത്തു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്ത​ൽ.

കി​ഫ്ബി​ക്ക് പ​ക​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​ബ​ജ​റ്റി​ലൂ​ടെ​യും പ്ലാ​ൻ ഫ​ണ്ടി​ലൂ​ടെ​യും ഈ ​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം നേ​രി​ട്ട് ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ നി​യ​മ​സ​ഭ​യു​ടെ​യും ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്റെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി മു​ൻ​ഗ​ണ​ന​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ടു​ക​യും എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള 12.64 ശ​ത​മാ​നം വി​ഹി​തം പൂ​ർ​ണ​മാ​യി ല​ഭ്യ​മാ​വു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

പൊ​തു​വി​ഭ​വ​ങ്ങ​ൾ കി​ഫ്ബി എ​ന്ന ബ​ജ​റ്റി​ന് പു​റ​ത്തു​ള്ള സം​വി​ധാ​ന​ത്തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​തി​ലൂ​ടെ സാ​ധാ​ര​ണ പ്ലാ​ൻ പ്ര​ക്രി​യ വ​ഴി ഈ ​ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന വി​ഹി​ത​മാ​ണ് ന​ഷ്ട​മാ​യ​ത്. ഫ​ല​ത്തി​ൽ വി​ഭ​വ​വി​ത​ര​ണ​ത്തി​ലെ ഈ ​അ​സ​ന്തു​ലി​താ​വ​സ്ഥ സാ​മ്പ​ത്തി​ക ന​ഷ്ടം എ​ന്ന​തി​ന​പ്പു​റം ഗു​രു​ത​ര സാ​മൂ​ഹി​ക ക്ഷേ​മ​ന​ഷ്ടം കൂ​ടി​യാ​ണ്.​പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സ​മ​ർ​പ്പി​ച്ച​തും കി​ഫ്ബി ധ​ന​സ​ഹാ​യം ന​ൽ​കി​യ​തു​മാ​യ 10 പ​ദ്ധ​തി​ക​ളും വ്യ​വ​സാ​യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ, മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ, പ്രീ-​മെ​ട്രി​ക്-​പോ​സ്റ്റ്-​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ൾ, പ്രീ-​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നി​ങ് സെ​ന്റ​റു​ക​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ-​താ​മ​സ-​തൊ​ഴി​ൽ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​വ​യാ​ണ്.

Tags:    
News Summary - Sudha Pillai Committee Slams KIIFB for Neglecting SC-ST Fund Allocations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.