തെരഞ്ഞെടുപ്പ് ക്രമക്കേട്​: ജുഡീഷ്യല്‍ അന്വേഷണം വേണം -മുല്ലപ്പള്ളി

കോഴിക്കോട്: ലോക്​സഭ തെരഞ്ഞെടുപ്പ്​ ക്രമക്കേടുകളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസി ഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന പൊലീസ് മേധാവിയുടെയുടെയും ബി.എൽ.ഒമാരുടെയും ഡെപ്യൂട്ടി കലക്ടര്‍മാരുടെ യും പങ്ക്​ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൊലീസ് അസോസിയേഷന് ‍ നേതാക്കള്‍ സമ്മർദത്തിലൂടെ ജനവിധി അട്ടിമറിക്കാൻ നോക്കി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം​ എ.ഡി.ജി.പിയാണ്​ ഇതൊക് കെ റിപ്പോർട്ട്​ ചെയ്​തത്​. രണ്ടുപേരെ മാത്രം സസ്പൻഡ്​ ചെയ്​ത് കണ്ണില്‍പൊടിയിടാനുള്ള ശ്രമമമാണ്​ ഇപ്പോൾ​. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായി മാറിയ ഡി.ജി.പിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്.

കണ്ണൂര്‍, കാസർകോട്​ ജില്ലകളില്‍ സി.പി.എമ്മി​​െൻറ കള്ളവോട്ടും അട്ടിമറിയും ആചാരമായിക്കഴിഞ്ഞു. ബി.എൽ.ഒമാരില്‍ 90 ശതമാനവും സി.പി.എം അനുഭാവികളാണ്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാർമാരില്‍ മിക്കവരും വോട്ട് വെട്ടിനിരത്തി. ഇവരും സി.പി.എം സംഘടനക്കാരാണ്. മുഖ്യമന്ത്രിയുടെ ബൂത്തിലെയും വടകര ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ ബൂത്തിലെയും കാമറ പരിശോധിക്കണം. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ സത്യസന്ധതയില്‍ സംശയമില്ലെങ്കിലും അട്ടിമറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലുള്ള നടപടിയില്‍ തൃപ്തിയില്ല. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടുകള്‍ സി.പി.എമ്മിനെ വെള്ളപൂശുന്നതാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കള്ളവോട്ട്​ അന്വേഷിക്കാൻ കെ.പി.സി.സി സമിതി
കോഴിക്കോട്: ലോക്​സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട​ുള്ള എല്ലാ ക്രമക്കേടുകളെയുംകുറിച്ച്​ അന്വേഷിക്കാന്‍ കോണ്‍ഗ്രസ്​ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കെ.സി. ജോസഫ് കണ്‍വീനറായ സമിതിയാണ്​ അന്വേഷിക്കുകയെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എം.എൽ.എമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, കെ.പി.സി.സി ഭാരവാഹികളായ കെ.പി. കുഞ്ഞിക്കണ്ണന്‍, വി.എ. നാരായണന്‍, ഉമ ബാലകൃഷ്ണന്‍, സജി ജേക്കബ്, എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, പി.എം. സുരേഷ്ബാബു എന്നിവരാണ്​ അംഗങ്ങൾ.

സമിതിയുടെ ആദ്യ തെളിവെടുപ്പ്​ മലബാറിലെ ജില്ലകളിൽ നടക്കും. പരാതിയുള്ള സ്​ഥലങ്ങളിൽ വിശദ അന്വേഷണമുണ്ടാവും. മറ്റു ജില്ലകളിലും അന്വേഷണത്തിന്​ നിർദേശം നൽകിയിട്ടുണ്ട്​. ഇതി​​െൻറ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നൽകുമെന്നും നിയമനടപടി വേണമെങ്കിൽ അ​​േങ്ങയറ്റം വരെ അതിന്​ ശ്രമിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - postel ballet issue; kpcc president demands enquiry on DGP's role also -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.