യു.ഡി.എഫ് അനുഭാവികളായ പൊലീസുകാർക്ക് തപാൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി

തിരുവനന്തപുരം: തപാൽ ബാലറ്റ് യു.ഡി.എഫ് അനുഭാവികളായ പൊലീസുകാർക്ക് നൽകുന്നില്ലെന്ന് പരാതി. കാസർകോട് ബേക്കൽ പൊലീ സ് സ്റ്റേഷനിലെ 33 പേർക്ക് ബാലറ്റ് കിട്ടിയില്ലെന്ന് ജില്ല കലക്ടർക്ക് നൽകിയ പരാതി‍യിൽ പറയുന്നു.

ബേക്കൽ പൊലീസ ് സ്റ്റേഷനിൽ ആകെ 44 പൊലീസുകാരാണ് തപാൽ ബാലറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ, 11 പേർക്ക് മാത്രമാണ് തപാൽ ബാലറ്റ് കിട്ടിയത്. എസ്.ഐ, എ.എസ്.ഐ, സീനിയർ പൊലീസ് ഒാഫീസർ, വനിതാ ഒാഫീസർ എന്നിവർക്കാണ് ബാലറ്റ് കിട്ടാതിരുന്നത്.

കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസുകാർക്കാണ് തപാൽ ബാലറ്റ് ലഭിക്കാതിരുന്നത്. എന്നാൽ, സി.ഐ അടക്കം കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർക്ക് ബാലറ്റ് ലഭിക്കുകയും ചെയ്തു.

അതേസമയം, തപാൽ ബാലറ്റ് ലഭിക്കാൻ ഇനിയും സമയമുണ്ടെന്നും വിഷയം പരിശോധിക്കാമെന്നും ആണ് ജില്ലാ കലക്ടർ പറയുന്നത്.

Tags:    
News Summary - Postal Ballot issues in Bekal Police Station -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.