രമ്യ ഹരിദാസ്​ എം.പിയെ അവഹേളിക്കുന്ന പോസ്​റ്റ്​: ഇടത്​ സംഘടന നേതാവിനെ​ സർവകലാശാല സസ്​പെൻഡ്​​ ചെയ്​തു

തൃശൂർ: രമ്യ ഹരിദാസ്​ എം.പിയെ അവഹേളിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്​റ്റി​ട്ടെന്ന പരാതിയിൽ സി.പി.എം ആഭിമുഖ്യമുള്ള കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ സർവകലാശാല സസ്​പെൻഡ്​​ ചെയ്​തു. രമ്യ ഹരിദാസി​െൻറ പരാതിയിലാണ്​ നടപടി.

എന്നാൽ, സസ്​പെൻഷൻ രാഷ്​ട്രീയപ്രേരിതമാണെന്ന് അസോസിയേഷൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് കുറ്റപ്പെടുത്തി. എം.പിയുടെ പരാതി ദുരുപദിഷ്​ടവും രാഷ്​ട്രീയപ്രേരിതവും വസ്​തുതകൾക്ക് നിരക്കാത്തതുമാണ്. ഭരണഘടന ഉറപ്പ്​ നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചും ആലത്തൂർ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലും ഉയർത്തിയ ജനാധിപത്യപരമായ വിമർശനം എം.പിയെ അപമാനിക്കാനല്ല.

അവർ പരാതിപ്പെട്ടപ്പോൾ പോസ്​റ്റുകൾ നീക്കി വസ്​തുത സർവകലാശാലയെ ബോധ്യപ്പെടുത്തിയതുമാണ്. സർവകലാശാല ആസ്ഥാനത്ത് നടന്ന അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രകടനത്തിന് ടീച്ചേഴ്​സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.കെ. സുരേഷ് കുമാർ, ജനറൽ കൗൺസിൽ അംഗം പി.കെ. ശ്രീകുമാർ, സി.ഐ.ടി.യു സെക്രട്ടറി സുരേഷ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Post against Ramya Haridas MP: University suspends Left leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.