പോക്ധ​സോ നിയമം: ബോധവത്​കരണം വ്യാപിപ്പിക്കാൻ ബാലവകാശ കമീഷൻ 

കൊല്ലം: കുട്ടികൾക്കെതിരെ ലൈംഗിക പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാന ബാലവകാശ കമീഷൻ ഒരുങ്ങുന്നു. കുട്ടികൾ നേരിടുന്ന പീഡനങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് പുറത്തറിയുന്നതും കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതും. നല്ലൊരു ശതമാനം സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതേത്തുടർന്നാണ് കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമമായ ‘പോക്സോ’ (െപ്രാട്ടക്ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) സംബന്ധിച്ച പ്രചാരണം വ്യാപകമാക്കുന്നത്.

 നിലവിൽ െപാലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്കായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇത് നഴ്സുമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ തുടങ്ങിയവർക്കടക്കം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നഴ്സുമാർക്കുള്ള ബോധവത്കരണത്തിന് എൻ.ആർ.എച്ച്.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തും. പീഡനങ്ങൾക്കിരയാക്കപ്പെടുന്ന കുട്ടികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയാനും നടപടികൾ സ്വീകരിക്കാനും നഴ്സുമാർക്ക് അവബോധംനൽകുന്നത് കൂടുതൽ ഫലപ്രദമായിരിക്കുമെന്നാണ് കമീഷൻ വിലയിരുത്തൽ. നിലവിൽ ഡോക്ടർമാർക്ക് നൽകുന്ന ബോധവത്കരണത്തിൽ കൂടുതൽപേരെ പങ്കാളികളാക്കും. ‘പോക്സോ’ നിയമത്തിലെ 44ാം വകുപ്പ് പ്രകാരം ഇൗനിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള അധികാരം സംസ്ഥാന ബാലാവകാശ കമീഷനാണ്. ഇതിനായി കമീഷൻ പോക്സോ സെൽ രൂപവത്കരിച്ചിട്ടുണ്ട്. 

പൊലീസ് െട്രയിനിങ് കോളജുമായി ബന്ധപ്പെട്ട് പരിശീലന സമയത്ത് തന്നെ പൊലീസുകാർക്ക് ‘പോക്സോ’ നിയമെത്തക്കുറിച്ച് വ്യക്തമായ അറിവ് നൽകാൻ സാധിക്കുമെന്നും വിലയിരുത്തുന്നു. വിവിധ മേഖലകളിൽ നിയമഅവബോധം നൽകുന്നതിന് പ്രത്യേക ഹാൻഡ്ബുക്കുകൾ തയറാക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് അംഗങ്ങൾക്കായി തയാറാക്കിയ ബുക്കുകൾ വൈകാതെ വിതരണംചെയ്യും. കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതോടൊപ്പം കുറ്റകൃത്യമുണ്ടായാൽ കുറ്റവാളിക്ക് ശിക്ഷകിട്ടുന്ന തുടർനടപടികൾ ഉണ്ടാകണമെന്ന ലക്ഷ്യമാണുള്ളതെന്ന് കമീഷൻ ചെയർപേഴ്സൺ ശോഭാ കോശി ‘മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    
News Summary - posco act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.