പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ ഫെല്ലോഷിപ്പ് നിസാർ പുതുവനക്ക്

ന്യൂഡൽഹി: യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ ഫെല്ലോഷിപ്പിന് 'മാധ്യമം' ​പത്രാധിപ സമിതിയംഗം നിസാർ പുതുവന അർഹനായി. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. 'കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ ജയിലനുഭവങ്ങൾ' സംബന്ധിച്ച പഠനത്തിനാണ് ഫെല്ലോഷിപ്പ്.

ദേശീയ മാധ്യമ അവാർഡ്​, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെല്ലോഷിപ്പ്​, യുനൈറ്റഡ്​ നേഷൻ പോപ്പു​ലേഷൻ ഫസ്​റ്റ്​ ലാഡ്‍ലി മീഡിയ അവാർഡ്​, ഇന്ത്യ പ്രസ്​ ക്ലബ്​ ഓഫ്​ നോർത്ത്​ അമേരിക്ക മാധ്യമ അവാർഡ്​, യൂനിസെഫ്​ സ്​പെഷ്യൽ അച്ചീവ്​മെന്‍റ്​ പുരസ്​കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പ്​, അംബേദ്​കർ മാധ്യമ അവാർഡ്​, ഗ്രീൻ റിബ്ബൺ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാറിന്‍റെ 2019ലെ കയർ കേരള അവാർഡ്​ എന്നിവ ലഭിച്ചിട്ടുണ്ട്​.

ആലപ്പുഴ പല്ലന പാനൂർ പുതുവനയിൽ പരേതനായ മൈതീൻ കുഞ്ഞിന്‍റെയും ജമീലയുടെയും മകനാണ്​. ഭാര്യ കോളജ് അധ്യാപികയായ ഷഹന സൈനുല്ലാബ്​ദീൻ. മകൻ: അഹ്​മദ്​ നഥാൻ.

Tags:    
News Summary - population first laadli media fellowship for Nisar Puthuvana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.