മലപ്പുറം: സൃഷ്ടാവിനുള്ള ആത്മാര്‍ഥ സമര്‍പ്പണമാണ് ആരാധനാകര്‍മങ്ങളുടെ അന്തഃസത്ത യെന്നും ഹജ്ജ് അനുഷ്ഠാനങ്ങള്‍ സമര്‍പ്പണത്തിെൻറ സന്ദേശമാണ് നല്‍കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൂക്കോട്ടൂ ർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുണ്യവേളയില്‍ സമുദായത് തിെൻറയും സമൂഹത്തിെൻറയും നന്മക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. സര്‍ക്കാര്‍ തലത്തില്‍ സാങ്കേതിക വിവരങ്ങള്‍ ഹാജിമാര്‍ക്ക് നല്കുമ്പോള് ഹജ്ജിെൻറ അനുഷ്ഠാന കര്‍മങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ഇത്തരം സംരംഭങ്ങള്‍ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു. പി. ഉബൈദുല്ല എം.എല്‍.എ, ടി.വി. ഇബ്രാഹിം എം.എല്‍.എ, മുഹമ്മദ് ഈസ ഖത്തര്‍, എസ്.കെ. ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, കെ.പി. സുലൈമാന്‍ ഹാജി, അക്ബര്‍ ഹാജി ചെറുമുക്ക്, ആര്.വി. കുട്ടി ഹസന് ദാരിമി, നിര്മാണ് മുഹമ്മദലി, എ.എം. കുഞ്ഞാന്, കെ.എം. അക്ബര്‍, പി.എം.ആര്. അലവി ഹാജി, കെ.പി. ഉണ്ണീതു ഹാജി, കാരാട്ട് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
സമാപനദിന പരിപാടി ഞായറാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിക്കും. വൈകീട്ട് സമാപന പ്രാര്‍ഥനക്ക് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.