ഒളികാമറയിൽ വനിത പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തി, പൊലീസുകാരൻ അറസ്റ്റിൽ; ഏഴ് മാസക്കാലമായി പകർത്തിയ ദൃശ്യങ്ങൾ പിടിച്ചെടുത്തു

ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ്​ സ്​റ്റേഷനിൽ വനിതാ പൊലീസുകാർ വസ്ത്രം മാറുന്നിടത്ത്​ ഒളികാമറ വെച്ച് ദൃ​ശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ്​ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖാണ്​ അറസ്റ്റിലായത്.

കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്‍റെ മൊബൈലിൽ പൊലീസ്​ കണ്ടെടുത്തു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി എസ്​.പിയുടെ നേതൃത്വത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags:    
News Summary - Policeman arrested for filming female police officers on hidden camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.