Posted On
date_range Updated On
date_range അടിമപ്പണി: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: അടിമപ്പണി ഉൾപ്പെടെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിലാണ് യോഗം. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ എസ്.പിമാർ മുതൽ മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥരാണ് പെങ്കടുക്കുക.
പൊലീസിെൻറ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തന്നെ മുൻ കൈയെടുത്താണ് യോഗം വിളിച്ചത്. വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗം ഡി.ജി.പി വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.