Posted On
date_range Updated On
date_range തൃക്കാക്കര പീഡനം: സി.ഐ സുനു നിരപരാധിയെന്ന് പൊലീസ് റിപ്പോർട്ട്
കാക്കനാട്: തൃക്കാക്കര പീഡനക്കേസിൽ കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയത്.
ഇതിന്റെ പകർപ്പ് ഡി.ജി.പിക്ക് കൈമാറി. ആരോപണം ശരിവെക്കുന്നതിന് ശാസ്ത്രീയവും അല്ലാതെയുമുള്ള തെളിവുകൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ നവംബറിലായിരുന്നു സി.ഐക്കെതിരെ കൂട്ടബലാത്സംഗ പരാതിയുമായി തൃക്കാക്കരയിൽ താമസിക്കുന്ന യുവതി പൊലീസിനെ ബന്ധപ്പെട്ടത്.
രണ്ടുമാസം മുമ്പ് തൃക്കാക്കര എ.സി.പി സമർപ്പിച്ച റിപ്പോർട്ടാണ് ഡി.ജി.പിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.