Posted On
date_range Updated On
date_range ബത്തേരിയിൽ വൻസ്ഫോടക വസ്തു ശേഖരവുമായി നാലു പേർ പിടിയിൽ
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും സംസ്ഥാനത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തു ശേഖരം ബത്തേരി പൊലീസ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു.ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ(59), ക്ലീനർ കൃഷ്ണകുമാർ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറിൽ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥൻ (38) സുരളി കൃഷ്ണൻ (36) എന്നിവരുമാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് ലോറി പിടികൂടിയത്. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. 200 ബോക്സ് ജലാസ്റ്റിൻ സ്റ്റിക്കുകൾ, 10 പെട്ടി തിരികളുമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ബാംഗ്ലുരുവിൽ നിന്നും മഞ്ചേരിയിലേക്കാണ് സാധനം കൊണ്ടുവരുന്നതെന്നാണ് പിടിയിലായവർ പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.