ആർച് ബിഷപ്പിന് പൊലീസ് സംരക്ഷണം: ഇടക്കാല ഉത്തരവിന്‍റെ കാലാവധി വീണ്ടും നീട്ടി

കൊച്ചി: സിറോ മലബാർ സഭ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവിന്‍റെ കാലാവധി ഹൈകോടതി വീണ്ടും നീട്ടി. പൊലീസ് സംരക്ഷണം തേടി ആൻഡ്രൂസ് താഴത്ത് നൽകിയ ഹരജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ 22 വരെയാണ് ഉത്തരവിന്‍റെ കാലാവധി നീട്ടിയത്.ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച് ബിഷപ് നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Tags:    
News Summary - Police protection for Archbishop: Term of interim order extended again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.