തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് നടെന്നന്ന ആരോപണം സ്ഥിരീകരിച്ച് ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട്. പൊലീസ് അസോസിയേഷൻ നേതാക്കളിൽ ചിലർ സ്വാധീനിച്ച് ബാലറ്റിൽ ക്രമക്കേട് നടത്തുന്നുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടിൽ ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ശിപാർശയുണ്ട്. എന്നാൽ, അസോസിയേഷൻ നേതാക്കൾക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് പരാമർശമില്ല.
കഴിഞ്ഞദിവസമാണ് ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ നാല് പേജുള്ള റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറിയത്. ബെഹ്റ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്ക് കൈമാറും. മീണയുടെ കൂടി നിർദേശാനുസരണമാകും നടപടി. പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ തപാൽ ബാലറ്റുകൾ ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കൈക്കലാക്കി കൃത്രിമം കാട്ടുന്നുവെന്നായിരുന്നു ആക്ഷേപം.
അസോസിയേഷൻ നിർദേശം അനുസരിച്ച് ഒന്നിലേറെ തപാൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ സമ്മതിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അസോസിയേഷനിലെ ചിലർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.