തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തിൽ നിലവിലെ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്. തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. എന്നാൽ, ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ഡി.ജി.പി തയാറായില്ല. പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്ന പെൺകുട്ടിയോ അവരുടെ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകാത്ത സാഹചര്യത്തിലാണ് കേസെടുക്കാനാകില്ലെന്ന വിശദീകരണം. ഇതേ നിയമോപദേശംതന്നെയാണ് ഡി.ജി.പിക്ക് ലഭിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഡി.ജി.പിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നല്‍കിയിരുന്നത്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തെതുടര്‍ന്നാണ് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരയോ ബന്ധുക്കളോ അല്ലാതെ മൂന്നാമതൊരാളുടെ പരാതിയിൽ മാത്രം ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാകില്ല. പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാന്‍ തയാറായില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതനേതാവ് സി.പി.എമ്മിന് പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെെട്ടന്നും പരാതിയിൽ ആരോപിച്ചിരുന്നു. പി.കെ. ശശി ആരോപണങ്ങള്‍ തള്ളി. പാർട്ടിയാകെട്ട കമീഷനെ നിയോഗിച്ച് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.