Posted On
date_range Updated On
date_range െപാലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു
നേമം: വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി രാധാകൃഷ്ണനാണ് (54) റെസ്റ്റ്റൂമില് കയറി ആത്മഹത്യ ശ്രമം നടത്തിയത്. സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. =മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണന് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.