കായംകുളം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ, മൊബൈൽ മോഷ്ടാവ് പല സ്ത്രീകെളയും വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായി പൊലീസ്. കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ ചേരാവള്ളി സ്വദേശിയുടെ മൊബൈൽ ഫോണിൽനിന്നാണ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും ശക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫോൺ മോഷണം പോയതാണെന്ന് വ്യക്തമായത്. തെൻറ ഫോൺ നാലുദിവസം മുമ്പ് മോഷണം പോയതായി ചേരാവള്ളി കോലടത്ത് ജങ്ഷനിലെ പലചരക്ക് വ്യാപാരി മൊഴി നൽകി.
േഫാണിലൂടെ പരസ്പരവിരുദ്ധ കാര്യങ്ങൾ പറയുന്ന മോഷ്ടാവിെൻറ മാനസികാവസ്ഥയിൽ പൊലീസിന് സംശയമുണ്ട്. ഇതിനിടെയാണ് സ്ത്രീകളോടും അപമര്യാദയായി സംസാരിച്ചത്. ഫോൺ സ്വിച്ഡ് ഓഫാണ്. മോഷ്ടാവിനായി അന്വേഷണം ഉൗർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.