മോഷണം നടന്നാൽ ദൃശ്യം മൂന്ന്​ സെക്കൻറിനുള്ളിൽ പൊലീസിന്

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ് ങള്‍, താമസസ്ഥലങ്ങള്‍ എന്നിവക്ക്​ 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംവിധാനമൊരുക്കി പൊലീസ്​.

സെ ന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിനാണ്​ പൊലീസ് രൂപം നല്‍കിയിരിക്കുന്നത്​. കെല്‍ട്രോണിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്​നാഥ് ബെഹ്​റ അറിയിച്ചു.


ഇതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. ഇവിടെ നിന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും കണ്‍ട്രോള്‍ റൂമുകളുമായും പൊലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാന്‍ സൗകര്യമുണ്ടാകും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മോഷണശ്രമം പോലുള്ള സംഭവങ്ങളുണ്ടായാല്‍ മൂന്ന് സെക്കന്‍റിനുളളില്‍ അതിന്‍റെ വീഡിയോദൃശ്യം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

സ്ഥാപനത്തിന്‍റെ ലോക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനക്ക്​ ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലേക്കും വിവരം അറിയിക്കും. അതനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.


Tags:    
News Summary - police made new security system to controle theft cases -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.