രോഗം മൂലം തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ ഹാജരായില്ല; സസ്പെൻഷനിലായ പൊലീസുകാരൻ മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയാതിരുന്നതിനെത്തുടർന്ന് സസ്പെൻഷനിലായ പൊലീസുകാരനെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസറും മേത്തല ആനാപ്പുഴ കൈമാപറമ്പിൽ രാജ​​​െൻറ മകനുമായ രാജീവിനെയാണ്​ (34) വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസികാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയിരുന്നില്ല. തുടർന്ന്​ സസ്പ​െൻറ്​​ ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസ് കൺട്രോൾ റൂം അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട്​ ആനാപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തൃശൂർ റൂറൽ എസ്.പി വിജയകുമാർ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യയും നാലര വയസ്സായ മകനുമുണ്ട്.

Tags:    
News Summary - police death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.