Posted On
date_range Updated On
date_range കാളികാവിൽ കഞ്ചാവ് പരിശോധനക്കിടെ പൊലീസിന് കിട്ടിയത് ആനപ്പല്ല്
കാളികാവ്: കഞ്ചാവ് പരിശോധനക്കിടെ പൊലീസിന് ലഭിച്ചത് കാട്ടാനയുടെ പല്ല്. ചോക്കാട് കല്ലാമൂല വള്ളിപ്പുളയിൽ സ്കൂട്ടറിൽ നിന്നാണ് അനപ്പല്ല് കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് മമ്പാട്ട് മൂല കവളപ്പറമ്പിൽ അഷ്ക്കറലിയുടെ പേരിൽ കാളികാവ് പൊലീസ് കേസെടുത്തു.
കാളികാവ് എസ്.ഐ സി.കെ നൗഷാദിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ആനപ്പല്ല് കണ്ടെടുത്തത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ആനപ്പല്ല് വനം വകുപ്പിന് കൈമാറി. പരിശോധന നടന്ന് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. എസ്.സി.പി.ഒ നിയാസ് സി.പി.ഒ രാരിഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.