എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചതിന്​ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തു. എ​​സ്.​​എ​​ഫ്.​​ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ ആ​​ർ​​ഷോ, ജി​​ല്ല സെ​​ക്ര​​ട്ട​​റി സി.എ. അ​​മ​​ൽ, പ്ര​​ജി​​ത്ത്​ കെ. ​​ബാ​​ബു, വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ​േപ​​ഴ്​​​സ​​ന​​ൽ സ്​​​റ്റാ​​ഫ്​ കെ എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

അക്രമത്തിനിരയായ വനിത നേതാവ് കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മർദിക്കുകയും ജാതിപറഞ്ഞ്​ അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്​തതായി കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയിൽ പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഇവർ പറയുന്നു. എസ്.എഫ്‌.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന്​ അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ്​ പരാതി. എ.​െഎ.എസ്​.എഫ്​ പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​ഹ​​ദി​​നെ എ​​സ്.​​എ​​ഫ്.​​ഐ​​ക്കാ​​ർ ആ​​ക്ര​​മി​​ക്കു​​ന്ന​​തു​​ക​​ണ്ട്​ ത​​ട​​ഞ്ഞ​​പ്പോ​​ഴാ​​ണ്​ ത​​ന്നെയും ആക്രമിച്ചതെന്നും ബ​​ലം പ്ര​​യോ​​ഗി​​ച്ച്​ ശ​​രീ​​ര​​ത്തി​​ൽ​​നി​​ന്നു​​ള്ള പി​​ടി​​ത്തം വി​​ടു​​വി​​ക്കു​​ക​​യാ​​യി​​രു​െ​​ന്ന​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

' പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എ.എ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്‌.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്‍റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്‍റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്.' പരാതിയിൽ വ്യക്​തമാക്കി.

ജീവൻ പോലും അപകടത്തിലാണെന്നും സംരക്ഷണം ഉറപ്പ്​ വരുത്തണ​െമന്നും ഇവർ പൊലീസി​നോട്​ ആവശ്യപ്പെട്ടു.

അതേസമയം, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിന്‍റെ ജാള്യത മറയ്ക്കാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ്​ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ്​ എസ്​.എഫ്​.ഐയുടെ പ്രതികരണം. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്‍റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡൻറ്​് വി.എ വിനീഷ്​ എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - police case against 7 sfi leaders for rape threat against aisf women leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.