ചങ്ങരംകുളം (മലപ്പുറം): ദലിത് വൃദ്ധയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് മലപ്പുറം-തൃശൂര്‍ ജില്ല അതിര്‍ത്തിയായ ഉപ്പുങ്ങല്‍ കടവില്‍ മണിക്കൂറുകളോളം പൊലീസ് തടഞ്ഞിട്ടതായി പരാതി. ചിറവല്ലൂരില്‍ മരിച്ച കപ്ലേങ്ങാട് കോച്ചിയുടെ മൃതദേഹം സംസ്കരിക്കാൻ തൃശൂർ ജില്ലയിലെ പൊതുശ്മശാനമായ ആറ്റുപുറത്തേക്ക് കൊണ്ടുപോകവേ കഴിഞ്ഞ ദിവസമാണ് സംഭവം.
തുടർന്ന് കോൺഗ്രസ് നേതാവ് അഡ്വ. സിദ്ദീഖ് പന്താവൂർ ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട ശേഷമാണ് കടത്തിവിട്ടതെന്നും തിരിച്ച് ഇതുവഴി വരാൻ പാടില്ലെന്ന് നിർദേശിച്ചതായും പറയുന്നു.
സംസ്കാരചടങ്ങുകൾ കഴിഞ്ഞ് അതിർത്തിയിലെത്തിയപ്പോഴും കുടുംബാംഗങ്ങളെ തടഞ്ഞ് വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.