കുറ്റിപ്പുറം: വിദ്യാർഥി സംഘർഷം തടയാൻ ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ കുറ്റിപ ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഗേറ്റിനുപുറ ത്ത് സ്ഥിരം എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് ഹൈകോടതി നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഓണാവധി കഴിഞ്ഞ പ്രവൃത്തിദിനം മുതൽ കുറ്റിപ്പുറം സ്റ്റേഷനിലെ രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ കോളജിലെ ക്രമസമാധന സംരക്ഷണത്തിന് ചുമതലപ്പെടുത്തിയത്.
അടുത്ത ദിവസം എയ്ഡ്പോസ്റ്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. കാമ്പസിൽ അഞ്ചുവർഷത്തിനിടെ വിദ്യാർഥി സംഘർഷത്തിെൻറ പേരിൽ 59 കേസെടുത്തു. ഇൗ വർഷം 11 കേസുകളുണ്ട്.
കോളജിനകത്തെ ക്രമസമാധാനത്തെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പാക്കണം, പ്രശ്ന സാധ്യതയുണ്ടെങ്കിൽ വിദ്യാർഥികളെ കാമ്പസിൽ പ്രവേശിച്ചായാലും തടയണം, പ്രതികളായ വിദ്യാർഥികളെ അറസ്റ്റ് ചെയ്താൽ 40,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയുടെ മൂന്ന് ആൾജാമ്യവും ഈടാക്കാം, ഒരു ജാമ്യക്കാരൻ രക്ഷിതാവാകണം, 10 പ്രവൃത്തി ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ കുറ്റിപ്പുറം പൊലീസിൽ കീഴടങ്ങണം എന്നിവയാണ് ഹൈകോടതി ഉത്തരവിലെ പ്രധാന നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.