കൊച്ചി - മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി - മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു.

കേരളത്തിും കർണാടകത്തിനും സുപ്രധാന ദിനമാണിതെന്ന് വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും സാധാരണക്കാരായ ജനങ്ങൾക്ക് പദ്ധതി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംയുക്ത സംരംഭവം വിജയം കണ്ടതിൽ വലിയ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കും എന്നത് സർക്കാറിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കൂറ്റനാട് മുതൽ കോയമ്പത്തൂർ വരെ 99 കിലോമീറ്റർ നീളുന്ന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതും ഉടനെ പൂർത്തിയാക്കും. വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ചെറിയ അസൗകര്യങ്ങൾ ജനങ്ങൾക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസൗകര്യങ്ങൾ മറന്ന്, പദ്ധതി പൂർത്തിയാക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു -മുഖ്യമന്ത്രി പറഞ്ഞു.

കൊ​ച്ചി​യി​ൽ​നി​ന്ന് കൂ​റ്റ​നാ​ട് വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കും മം​ഗ​ളൂ​രു​വി​ലേ​ക്കും ഭൂ​മി​ക്ക​ടി​യി​ലെ കൂ​റ്റ​ൻ പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി വാ​ത​കം എ​ത്തി​ക്കു​ന്നതാണ് കൊ​ച്ചി-​കൂ​റ്റ​നാ​ട്-​ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു പൈ​പ്പ് ലൈ​ൻ പ്രോ​ജ​ക്ട് (​കെ.​കെ.​ബി.​എം.​പി.​എ​ൽ). എ​റ​ണാ​കു​ളം പു​തു​വൈ​പ്പി​ലു​ള്ള പെ​ട്രോ​നെ​റ്റ് എ​ൽ.​എ​ൻ.​ജി ലി​മി​റ്റ​ഡി​ൽ​നി​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന പൈ​പ് ലൈ​ൻ, ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യാ​യ മം​ഗ​ളൂ​രു​വി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ 414 കി​ലോ​മീ​റ്റ​റും ക​ർ​ണാ​ട​ക​യി​ൽ 36 കി​ലോ​മീ​റ്റ​റു​മാ​ണ്​ പൈ​പ്പ്​​ലൈ​ൻ ദൈ​ര്‍ഘ്യം. ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് ക​മ്പ​നി ചു​ക്കാ​ൻ പി​ടി​ക്കു​ന്ന 5700 കോ​ടി ചെ​ല​വു​ള്ള പ​ദ്ധ​തിയിൽ ഇ​തി​ന​കം 3000 കോ​ടി രൂ​പ ചെ​ല​വി​ട്ടു. വീ​ടു​ക​ള്‍ക്കും, വാ​ഹ​ന​ങ്ങ​ള്‍ക്കും, വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും സം​ശു​ദ്ധ ഇ​ന്ധ​നം ല​ഭ്യ​മാ​വു​ന്ന പ​ദ്ധ​തി വ​ഴി നി​കു​തി​യി​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം 1000 കോ​ടി രൂ​പ​ സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി​വാ​ത​ക​വും (​പി.​എ​ൻ.​ജി) മം​ഗ​ളൂ​രു​വി​ലെ​യും ബം​ഗ​ളൂ​രു​വി​ലെ​യും വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക​വും (​എ​ൽ.​എ​ൻ.​ജി) വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി സാ​ന്ദ്രീ​കൃ​ത പ്ര​കൃ​തി​വാ​ത​ക​വും (​സി.​എ​ൻ.​ജി) എ​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.