കോഴിക്കോട്: വിദ്യാഭ്യാസ അക്കാദമിക രംഗങ്ങളിലെ ഉന്നതിക്കും വളർച്ചക്കുമായി എറണ ാകുളം കേന്ദ്രമായ പി.എം ഫൗണ്ടേഷൻ മാധ്യമത്തിെൻറ മീഡിയ പങ്കാളിത്തത്തോടെ നടത്തുന്ന പി .എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷക്ക് അടുത്ത വർഷത്തേക്കുള്ള ധാരണപത്രം വെള്ളിമാട്കുന്ന് മാധ്യമം ഒാഫിസിൽ നടന്ന ചടങ്ങിൽ പി.എം ഫൗണ്ടേഷൻ ട്രസ്റ്റി സി.പി. കുഞ്ഞിമുഹമ്മദ്, മാധ്യമം അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് എന്നിവർചേർന്ന് കൈമാറി.
മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം, ജോയൻറ് എഡിറ്റർ പി.െഎ. നൗഷാദ് എന്നിവർ സംബന്ധിച്ചു. കേരളത്തിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിൽ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷ വിജയികൾക്ക് വിവിധ ഘട്ടങ്ങളിലായി കാഷ് അവാർഡും പ്രശസ്തി പത്രവും പി.എം ഫൗണ്ടേഷൻ ഫെല്ലോഷിപ്പും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.