സി.പി.െഎ നേതാവിനെതിരായ അഴിമതി കേസ്: വിശദീകരണ യോഗത്തിൽ ആദിവാസികളുടെ പ്രതിഷേധം
നിലമ്പൂർ: സി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.എം. ബഷീറിനെതിരായ അഴിമതി കേസ് സംബന്ധിച്ച് വിശദീകരിക്കാൻ നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ആദിവാസി പ്രതിഷേധം. പാലക്കാട് അഗളിയിൽ നിന്നെത്തിയവരാണ് പ്രതിഷേധമുയർത്തിയത്. സി.പി.ഐ ജില്ല സെക്രട്ടറി കൃഷ്ണദാസ് സംസാരിക്കുന്നതിനിടെ ബാനർ പിടിച്ച് ഇരകളായ ആദിവാസികൾ വേദിക്ക് മുന്നിലെത്തുകയായിരുന്നു.
തട്ടിപ്പിനിരയായ കലാമണി, ശാന്തി, ശിവാനി, പാപ്പ, ഗോപാലൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സൂചന ലഭിച്ചതിനാൽ സ്ഥലത്ത് വനിത പൊലീസ് ഉൾെപ്പടെയുണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന ബഷീറിനെതിരെ മുദ്രവാക്യം വിളിച്ച് ബഹളം വെച്ചതോടെ പൊലീസ് ഇവരെ നീക്കി. മലപ്പുറത്ത് ബഷീറിനെതിരെ വാർത്തസമ്മേളനം നടത്തിയ ശേഷമാണ് സംഘം നിലമ്പൂരിലെത്തിയത്.
സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്ത ശേഷം ഏഴരയോടെ കൃഷ്ണദാസ് സംസാരിക്കുമ്പോഴാണ് വേദിക്ക് പിറകിലൂടെ ആദിവാസികൾ എത്തിയത്. അട്ടപ്പാടിയില്‍ ആദിവാസികളുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിൽ അറസ്റ്റിലായ ബഷീറിനെ റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.