ചന്തിരൂർ (ആലപ്പുഴ): ചന്തിരൂരിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന പത്താംക്ലാസുകാരനെ ഇതേ സ്കൂളിലെതന്നെ പ്ലസ് ടു വിദ്യാർഥി ക്രൂരമായി മർദിച്ചു. ഫെബ്രുവരി 13നുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ 17ന് അരൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്കൂളിനടുത്തുള്ള ഇടവഴിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദനത്തിൽ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ടുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ചികിത്സക്കുവേണ്ട ഏർപ്പാടുകൾ ചെയ്യാമെന്ന് പ്ലസ് ടു വിദ്യാർഥിയുടെ ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ട്.
മർദനമേറ്റ വിദ്യാർഥി പത്താംക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന്‍റെ പുറത്ത് നടന്ന സംഭവമാണെങ്കിലും പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ തയാറാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.