Posted On
date_range Updated On
date_range പി.എസ്.സി പ്ലസ്ടു തല പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 10 നും രണ്ടാം ഘട്ടം 17 നുമാണ് നടക്കുക.
ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. ടെമ്പേറച്ചർ ഉൾപ്പടെയുള്ളവ പരിേശാധിച്ച ശേഷമാകും ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.