പ്ലസ് ടു; ഗൾഫിൽ 96.13 ശതമാനം വിജയം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഗ​ൾ​ഫി​ൽ മി​ക​ച്ച വി​ജ​യം. എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 465 പേ​രി​ൽ 447 പേ​രും വി​ജ​യി​ച്ചു. 96.13 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 97.31 ശ​ത​മാ​ന​മാ​യി​രു​ന്നു.

105 പേ​ർ​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം 112 പേ​ർ​ക്കാ​യി​രു​ന്നു. ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്​ (90 വി​ദ്യാ​ർ​ഥി​ക​ൾ), അ​ബൂ​ദ​ബി ദ ​ന്യൂ മോ​ഡ​ൽ സ്കൂ​ൾ (107), ഷാ​ർ​ജ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്​ (23), അ​ൽ ഐ​ൻ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്​ (19) എ​ന്നി​വ​ക്ക്​ 100 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ 959 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 641 പേ​ർ വി​ജ​യി​ച്ചു. 66.84 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം.

12 പേ​ർ​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സു​ണ്ട്. മാ​ഹി​യി​ൽ 670 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 594 പേ​ർ വി​ജ​യി​ച്ചു. 88.66 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം.

Tags:    
News Summary - Plus two; 96.13 percent success in the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.