തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളിൽ ഇനി ഒഴിവുള്ളത് 29069 സീറ്റുകൾ. ഏറ്റവും കൂടുതൽ ഒഴിവുള്ളത് കൊല്ലം ജില്ലയിലാണ്- 3133. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഈ മാസം 11ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം.
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുമ്പ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അവസരമുണ്ട്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനൊപ്പം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3,48,906 കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്.
2,68,584 പേർ മെറിറ്റിലൂടെയും 4834 പേർ സ്പോർട്സ് ക്വാട്ടയിലൂടെയും 1110 പേർ മോഡൽ റസിഡൻഷ്യൽ സ്കൂൾ വഴിയും പ്രവേശനം നേടി. 20,991 പേര് കമ്യൂണിറ്റി ക്വാട്ടയിലും 34,897 പേര് മാനേജ്മെന്റ് ക്വാട്ടയിലും പ്രവേശനം നേടി. അണ് എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയത് 18,490 പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.