പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണം ഉരുക്കുന്നതിനെതിരായ രാജകുടുംബത്തിന്‍റെ ഹരജി തള്ളി

തൃപ്പൂണിത്തുറ / ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വർണാഭരണങ്ങൾ ഉരുക്കുന്നതിനെതിരായ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് രാജകുടുംബത്തിന്‍റെ ഹരജി തള്ളിയത്.

ക്ഷേത്രത്തിലേക്ക് പുതിയ നെറ്റിപ്പട്ടം പണിയുന്നതിന് ക്ഷേത്രത്തിന്‍റെ പുതിയ നെറ്റിപ്പട്ടം ഉരുക്കുന്നത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്ന് രാജ കുടുംബം ആവശ്യപ്പെട്ടു.

എന്നാൽ, പഴയ നെറ്റിപ്പട്ടം ഉരുക്കിയാണ് പുതിയ നെറ്റിപ്പട്ടം പണിതതെന്നും, അതിനാൽ ഹരജി അപ്രസക്തമാണെന്നും കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ എന്നിവർ അറിയിച്ചു.

Tags:    
News Summary - Plea of royal family against melting gold in Poornathrayeesa Temple dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.