തിരുവനന്തപുരം: നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ വില്ക്കുകയോ ചെയ്ത ാല് ഇന്നുമുതൽ പിഴ നൽകണം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ന ടപടി. ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നെങ്കിലും ബോധവത്കരണത്തിെൻറ ഭാഗമാ യി പിഴ ഈടാക്കുന്നതിന് 15 ദിവസം ഇളവ് നല്‍കിയിരുന്നു. ആ ഇളവ് ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു.
പ്ലാസ്റ്റിക് ക്യാരിബാഗുകൾ പോലുള്ള നിരോധിത ഉൽപന്നങ്ങൾ ജനങ്ങളുടെ പക്കലുണ്ടെങ്കിൽ പിഴ ഈടാക്കില്ല. ഇവ നിർമിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പിഴ. ആദ്യ നിയമലംഘനത്തിന് 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിെൻറ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും.
കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.